SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.09 AM IST

സി.പി.എം മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി

കോട്ടക്കൽ: സി.പി.എം കോട്ടക്കൽ മുനിസിപ്പൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുക.

വലിയപറമ്പ് ഇൻഡോർ സ്റ്റേഡിയം യുവാക്കൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാർച്ച് സി.പി.എം മലപ്പുറം ഏരിയാ കമ്മിറ്റി അംഗം എൻ.പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു. നോർത്ത് സെക്രട്ടറി ടി.പി.ഷമീം അദ്ധ്യക്ഷത വഹിച്ചു. ടി.കബീർ ,​ കോട്ടക്കൽ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ആർ.രാജേഷ് ,​ മുനിസിപ്പൽ കൗൺസിലർ കെ.പ്രവീൺ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL