മണ്ണാർക്കാട്: മുൻമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ടി.ശിവദാസമേനോനെ സി.ഐ.ടി.യു. മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ഹംസ, സംസ്ഥാനകമ്മിറ്റിയംഗം ടി.കെ.അച്യുതൻ, സി.പി.എം ഏരിയ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടി, മറ്റു നേതാക്കളായ പി.ദാസൻ, കെ.കുമാരൻ, രുഗ്മിണി, ഹക്കീം മണ്ണാർക്കാട്, പ്രശോഭ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |