പട്ടാമ്പി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കപ്പൂർ പഞ്ചായത്ത് സംഘടിപ്പിച്ച ആദരം വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീന അക്ബർ, കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവ്, കെ.സ്മിത, ഷരീഫ് അന്നിക്കര, അലി കുമരനല്ലൂർ, വി.പി.ഫാത്തിമ, ശ്രീജിത്ത്, മൻസൂർ, കെ.നൂറുൽ അമീൻ, പത്തിൽ മൊയ്തുണ്ണി, നാസർ കപ്പൂർ, പ്രമോദ് ചന്ദ്രൻ, കെ.നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |