SignIn
Kerala Kaumudi Online
Thursday, 28 May 2026 4.38 AM IST

ജീവനക്കാർ സമരത്തി​ൽ, 108 ആംബുലൻസ് സേവനം നി​ലച്ചു

ambu

കോന്നി: ഡ്രൈവർമാരുടെയും മെഡിക്കൽ ടെക്നീഷ്യന്മാരുടെയും സമരത്തെ തുടർന്ന് 108 ആംബുലൻസുകളുടെ പ്രവർത്തനം നിലച്ചു. നിരാലംബരായ രോഗികൾക്കും അപകടത്തിൽ പരി​ക്കേറ്റവർക്കും സൗജന്യമായി ആശുപത്രി​യാത്ര ഒരുക്കി​യി​രുന്ന ആംബുലൻസ് സർവീസി​നാണ് വഴി​മുടങ്ങി​യി​രി​ക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജി​.വി​.കെ ഗ്രൂപ്പാണ് സംസ്ഥാനത്ത് 108 ആംബുലൻസ് സർവീസ് നടത്തുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴി സർക്കാർ കമ്പനിയുമായി​ കരാർ ഉറപ്പി​ച്ചി​രി​ക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള നടത്തി​പ്പ് കരാർ 224 കോടി രൂപയുടെ കുറവിലാണ് ജി വി കെ കമ്പനി ഏറ്റെടുത്തി​ട്ടുള്ളത്. ജീവനക്കാരെ കുറച്ചും ശമ്പളം കുറച്ചും നഷ്ടം നികത്താനാണ് കമ്പനിയുടെ ശ്രമം. 2019 – 24 കാലയളവി​ൽ 517 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്ന ടെൻഡറാണ് ഇത്തവണ 293 കോടി രൂപയ്ക്ക് കമ്പനി​ ഉറപ്പി​ച്ചത്. ചെലവ് കുറച്ചുകൊണ്ട് പദ്ധതി​യുമായി​ മുന്നോട്ട് പോകാനുള്ള ശ്രമമാണ് ജീവനക്കാരുടെ സമരത്തി​ന് കാരണമായി​ട്ടുള്ളത്.

ഒഴി​വാക്കും, വേതനം കുറയും

ശമ്പളം കുറച്ചും അകാരണമായി​ പി​രി​ച്ചുവി​ട്ടും കരാർ കമ്പനി ​ദ്രോഹി​ക്കുന്നതി​ൽ പ്രതി​ഷേധി​ച്ചാണ് ജീവനക്കാർ സമരം തുടരുന്നത്. മുമ്പ് 108 ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും (നഴ്സ്) ഉണ്ടായി​രുന്നു. എന്നാൽ ഇപ്പോൾ നഴ്സി​ന്റെ സേവനം ഒഴി​വാക്കി​. 23,000 രൂപയായിരുന്നു നഴ്സിന്റെ വേതനം. ഡ്രൈവർക്ക് 18,000 മുതൽ 21,000 വരെ ലഭി​ച്ചി​രുന്നു. അഞ്ച് വർഷത്തി​ലേറെ സേവനമുള്ളവരാണ് ഏറെയും. നഴ്സിംഗ് ജീവനക്കാരെ ഒഴി​വാക്കിയും ​ കുറഞ്ഞ വേതനത്തി​ന് ഡ്രൈവർമാരെ നി​യമി​ക്കാനുള്ള നീക്കമാണ് കരാർ കമ്പനി​ നടത്തുന്നത്. ഇതി​ൽ പ്രതി​ഷേധി​ച്ചാണ് ജീവനക്കാരുടെ സമരം.

ജില്ലയിൽ 108 സേവനമുള്ള ആശുപത്രികൾ

കോന്നി മെഡിക്കൽ കോളേജ്, കോന്നി താലൂക്ക് ആശുപത്രി, പന്തളം കുടുംബാരോഗ്യ കേന്ദ്രം, എന്നാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം , ഏഴുമറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം , പള്ളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെച്ചുച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി.

കനി​വ് 108 ആംബുലൻസ് സർവീസ്

2019 – 24 കാലയളവി​ലെ കരാർ തുക : 517 കോടി

പുതി​യ കരാർ തുക : 293 കോടി

കരാറി​ൽ കുറവുണ്ടായത് : 224 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL