SignIn
Kerala Kaumudi Online
Thursday, 28 May 2026 4.38 AM IST

ഇ.ഡി​ റെയ്ഡിനെതിരെ സി​.പി​.എം പ്രതിഷേധം

cpm

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പത്തനംതി​ട്ടയി​ൽ സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി കെ. അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മി​റ്റി അംഗം കെ.പി.ഉദയഭാനു, അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, സി.പി.എം ജില്ലാ കമ്മി​റ്റിയംഗങ്ങളായ എൻ.സജികുമാർ, അഡ്വ.ടി.സക്കീർഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL