SignIn
Kerala Kaumudi Online
Thursday, 28 May 2026 4.38 AM IST

പ്ളസ് ടുവിൽ മിന്നിച്ച് മൂവർ സംഘം

fff
ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് സഹോദരിമാരായ ഗൗരി സന്തോഷ് ,ലക്ഷ്മി സന്തോഷ് ,അമൃത സന്തോഷ്

കൊടുമൺ : പ്ളസ് ടു പരീക്ഷാഫലം വന്നപ്പോൾ കൊടുമണ്ണിലെ തൃക്ഷരി വീട്ടിൽ ആഹ്ളാദം പ്ലസ് ത്രീ കടന്നിരിക്കുകയാണ്. ഒറ്റ പ്രസവത്തിൽ പിറന്ന മൂന്ന് സഹോദരിമാർ നേടിയത് മിന്നുംജയം. തട്ട എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ അമൃത സന്തോഷ് , ലക്ഷ്മി സന്തോഷ് , ഗൗരി സന്തോഷ് എന്നിവരാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. അമൃതയ്ക്കും ഗൗരിക്കും എല്ലാ വിഷയങ്ങൾക്കും എ പ്ളസുണ്ട്. ലക്ഷ്മിയ്ക്ക് ഒരുവിഷയത്തിന് എ പ്ളസ് നഷ്ടമായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ മൂവർക്കും എല്ലാവിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. മൂന്ന് പേർക്കും നഴ്സിംഗ് പഠിക്കാനാണ് ആഗ്രഹം. അങ്ങനെയെങ്കിൽ നഴ്‌സറി മുതൽ നഴ്സിംഗ് വരെ ഒരുമിച്ചുപഠിക്കാൻ കഴിഞ്ഞ സഹോദരങ്ങൾ എന്ന നേട്ടവും ഇവർക്ക് സ്വന്തമാകും. സന്തോഷിന്റെയും ശ്രീകലയുടെയും മക്കളാണിവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL