SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.26 AM IST

ഖേലോ ഇന്ത്യ വിമൺസ് സൈക്ലിംഗ് ലീഗ്  11ന്

cycle

പത്തനംതിട്ട : സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള സൈക്ലിംഗ് അസോസിയേഷൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഖേലോ ഇന്ത്യ വിമൺസ് സൈക്ലിംഗ് ലീഗ് കൊടുമൺ എം.ജി.എം സ്‌കൂൾ റോഡിൽ (പറക്കോട് - ചിരണിക്കൽ കൊടുമൺ റോഡ് ) 11ന് നടക്കും. സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സൈക്കിൾറാലി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്യും. കളക്ടർ എ.നിസാമുദീൻ, സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ ചെയർമാൻ സുധീഷ് കുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ഒളിമ്പിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പ്രകാശ് ബാബു, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. പ്രസന്നകുമാർ, ഫാ.ഡോ.സാമുവൽ ജോൺ കോർ എപ്പിസ്‌കോപ്പ തുടങ്ങിയവർ പങ്കെടുക്കും. 13 വയസു മുതലുള്ള പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL