
പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന മൂലം കേറ്ററിംഗ് മേഖലയിലെ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയുടെ വില വർദ്ധിച്ചതിനാൽ കേറ്ററിംഗ് മേഖല അതീവ പ്രതിസന്ധിയിലാണ്. മുൻകൂട്ടിയെടുത്ത ഓർഡറുകൾ ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണ്. ജില്ലയിലെ 200ൽ പരം കാറ്ററിംഗ് യൂണിറ്റുകൾ റേറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഗോവധ നിരോധനം കാരണം ഇറച്ചി സുലഭമായി ലഭിക്കുന്നില്ല. പുതുക്കിയ റേറ്റിൽ മാത്രമേ ഇനി കേറ്ററിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയുള്ളുവെന്ന് അസോസിയേഷൻ പ്രസിഡന്റ് ചെറിയാൻ ജോസഫ്, ജനറൽ സെക്രട്ടറി സിഞ്ചു മാത്യു, ട്രഷറാർ ലാൽഡി മാത്യു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |