
റാന്നി : വർഷങ്ങളായി തകർന്നുകിടക്കുന്ന പുതുക്കട - ചിറ്റാർ റോഡ് പഴകുളം മധു എം.എൽ.എ സന്ദർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറൻമാരുതിക്കൽ, വാർഡ് മെമ്പർ ബാബു മണക്കയം എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. കാൽനടയാത്ര പോലും അസാദ്ധ്യമായ രീതിയിൽ റോഡ് തകർന്നതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും റോഡ് സന്ദർശിച്ചത്. റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |