
കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ 13 -ാം വാർഡിലുള്ള നാലുമണിക്കാറ്റിലേക്ക് വൈകുന്നേരമായാൽ എത്തുന്നവർ ഏറെയാണ്. എന്നാൽ ഇവിടേക്ക് എത്തണമെങ്കിൽ ഓഫ് റോഡ് ഡ്രൈവിംഗ് അറിയണം. ഇല്ലെങ്കിൽ റോഡിലെ കുഴിയിൽ വീണതുതന്നെ. നാലുമണിക്കാറ്റിലേക്കുള്ള റോഡ് പൂർണമായും തകർന്നു. മഴവെള്ളം നിറഞ്ഞാൽ കുഴി അറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടും.
പുഞ്ചയുടെ നടുവിൽ ഗതാഗതത്തോടൊപ്പം കാൽനടസവാരിക്കും വിശ്രമത്തിനുമായി ജില്ലാ പഞ്ചായത്താണ് വയലോരം നാലുമണിക്കാറ്റ് പദ്ധതി തയാറാക്കിയത്. പാടത്തിന്റെ വശങ്ങൾ കരിങ്കൽ ഭിത്തികെട്ടി മണ്ണിട്ടുയർത്തി റോഡിന് വീതി കൂട്ടിയാണ് നിർമ്മാണം. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ ചെട്ടിമുക്കിൽ നിന്ന് അരകിലോ മീറ്റർ ദൂരമേയുള്ളു നാലുമണിക്കാറ്റിലേക്ക്. ചിറയിറമ്പ് - മാരാമൺ റോഡിലേക്കുള്ള പാതയാണിത്. ഒരു കിലോ മീറ്ററോളം റോഡ് പൂർണമായും തകർന്നു.
കൃഷിഭവനും മൃഗാശുപത്രിയും ഈ റോഡിൽ
തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കൃഷിഭവനിലേക്കും മൃഗാശുപത്രിയിലേക്കും പോകാൻ നാലുമണിക്കാറ്റിലേക്കുള്ള റോഡാണ് ആശ്രയം. ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്.
ഉച്ചക്കഴിഞ്ഞ സമയത്ത് കുടുംബമായും അല്ലാതെയും നിരവധി പേർ വിശ്രമിക്കാൻ ഇവിടെ വരാറുണ്ട്. യുവാക്കൾ വാഹനങ്ങളുമായി റീൽസ് ചിത്രീകരിക്കാനും ഇവിടെ എത്താറുണ്ട് .
അനൂപ് തോമസ്
പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |