
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി പഞ്ചായത്തിലെ പതിനേഴ് കേന്ദ്രങ്ങളിൽ നടത്തി. പഞ്ചായത്തുതല ഉദ്ഘാടനം മന്ദമരുതി എം സി യു പി സ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ അനിതകുമാരി.എൽ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, ബ്ലോക്ക്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സനോജ് മേമന, മനോജ്.എം.കെ, അംഗങ്ങളായ അന്നമ്മ തോമസ്, ജോയ്സി ചാക്കോ, മെഡിക്കൽ ഓഫീസർ രേഷ്മ കെ.കണ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |