
പഴകുളം : പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിൽ നടന്ന മെറിറ്റ് അവാർഡ് വിതരണം അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ - ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഉപദേശ സമിതി പ്രസിഡന്റ് ഡി.ബസന്ത് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ക്ഷേത്ര ഉപദേശകസമിതി അംഗം എൻ.രവി, എം.എൽ.എയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബിനോയ് വിജയൻ, ബിജു സി ബി, നന്ദകുമാർ, അംബികാദേവി, മധു.ആർ, വി.പി.ബാലൻ, ശിവൻകുട്ടി നായർ പുഷ്പാംഗദൻ ബിജു.ജെ, ബിജു കുമാർ ആർ.സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |