SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

പീഡനക്കേസിൽ 10 വർഷത്തിന് ശേഷം പ്രതി​ പിടിയിൽ

prathi

പുളിക്കീഴ് : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പൊലീസ് പത്തു വർഷത്തിനുശേഷം പിടികൂടി. ചാത്തങ്കേരി വിളക്കുപാടത്തിൽച്ചിറ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ജെയിംസ് ചാക്കോയെ (48) ആണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്.
2016 ഒക്ടോബർ 21നും 22 നും ആണ് ഇയാൾ മാനസിവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം കതക് തള്ളിത്തുറന്ന് വീട്ടിൽ കയറിയ പ്രതി ശാരീരിക അവശതകൾ ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ഷെഫീക്ക്, എസ്.ഐ.നൗഫൽ, സി.പി.ഒമാരായ അനൂപ്, സുദീപ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL