SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

prathi

പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പുതുശ്ശേരിമല താന്നിക്കൽ ഹൗസിൽ അനന്ദു പ്രദീപിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയയ്ക്കുകയും പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു.

പലതവണ ഇയാൾ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല കൈക്കലാക്കി. കഴിഞ്ഞ മെയിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പെൺകുട്ടി സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പെരുനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരുനാട് ഇൻസ്പെക്ടർ ആർ.റോയിയുടെ നേതൃത്വത്തിൽ പെരുമ്പുഴയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL