SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്

scholarship

പത്തനംതിട്ട : അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. തദ്ദേശസ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം), ഹോസ്റ്റൽ ഇൻമേറ്റ്സ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കി സ്ഥാപനത്തിലെ ഇഗ്രാന്റ്സ് ലോഗിൻ മുഖേന അപേക്ഷ ഓൺലൈനായി എസ്.സി.ഡി.ഒ കാര്യാലയത്തിലേക്ക് അയയ്ക്കണം. ഫോൺ. 0468 2322712.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL