
ചെങ്ങന്നൂർ : മിഷൻസ് ഇൻഡ്യയുടെ നേതൃത്വത്തിലുള്ള ഉണർവ് യോഗങ്ങൾ 23, 24, 25 തീയതികളിൽ കല്ലിശ്ശേരി ഉമയാറ്റുകര മാർത്തോമ്മാ പളളിയിൽ നടക്കും. പള്ളി വികാരി റവ.ഡോ.ഡാനിയേൽ മാമ്മൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബ്രദർ ജോർജ് ചെറിയാൻ, ബ്രദർ ജോൺ തോമസ്, ബ്രദർ മനു റസ്സൽ എന്നിവർ വിവിധയോഗങ്ങളിൽ പ്രസംഗിക്കും. മിഷൻസ് ഇൻഡ്യ ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാദിവസവും വൈകിട്ട് ആറുമണിക്ക് കൺവെൻഷൻ ആരംഭിക്കുമെന്ന് മിഷൻസ് ഇൻഡ്യ പ്രെമോഷണൽ കോ ഓർഡിനേറ്റർ തോമസ് ടി.ഐപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |