SignIn
Kerala Kaumudi Online
Saturday, 30 May 2026 4.10 AM IST

ശൈലി മൂന്നാംഘട്ടത്തിൽ പുതിയ ആപ്പ്  അസുഖ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ രോഗനിർണയ സർവേയായ 'ശൈലിയെ' സ്മാർട്ടാക്കാൻ സോഫ്ട്‌വെയർ.പദ്ധതിയുടെ മൂന്നാംഘട്ടം ജില്ലയിൽ ആരംഭിച്ചതോടെയാണ്

'ജാക്ക് - പി.എച്ച് ആപ്പ്' (ജനകീയ ആരോഗ്യകേന്ദ്രം - പബ്ലിക് ഹെൽത്ത് ആപ്ലിക്കേഷൻ) എന്ന സോഫ്ട്‌വെയർ പുറത്തിറക്കിയിരിക്കുന്നത്.

ആശാപ്രവർത്തകർക്ക് വിവരങ്ങൾ ശേഖരിക്കാനായാണ് ശൈലി സർവേ കൊണ്ടുവന്നതെങ്കിൽ,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും വേണ്ടിയാണ് ജാക്ക് - പി.എച്ച് ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്.
രോഗികളെ സംബന്ധിച്ച എ.പി.എൽ/ബി.പി.എൽ കാറ്റഗറി,പ്രായം,കുട്ടികൾ,ഗർഭിണികൾ എന്നിങ്ങനെയുള്ള പൊതുവായ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഫാമിലി ഹെൽത്ത് സർവേയാണ് സോഫ്റ്ര്‌വെയർ വഴി നടക്കുന്നത്.ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പ്രാഥമിക - ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ രോഗവിവരങ്ങളും,നിലവിലെ ആരോഗ്യ സ്ഥിതിയും ഡിജിറ്റൽ റെക്കാഡായി ഡോക്ടർമാർക്ക് അറിയാം.

പ്രവർത്തനം

ജാക്ക് - പി.എച്ച് ആപ്പിൽ രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത് യു.എച്ച്.ഐഡി (യൂണിക് ഹെൽത്ത് ഐഡി) ഉപയോഗിച്ചാണ്. കൃത്യമായി ഒരാളുടെ റിപ്പോർട്ട് ലഭിക്കുകയും,ഓരോ പ്രദേശത്തും എന്തൊക്കെ അസുഖങ്ങളാണ് നിലവിൽ ഭീതി പടർത്തുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.ജീവിതശൈലി രോഗങ്ങളുടെ സ്ക്രീനിംഗും പകർച്ചവ്യാധികളുടെ കണക്കെടുപ്പുമാണ് ഇപ്പോൾ സോഫ്ട്‌വെയറിൽ ഉൾപ്പെടുത്തുന്നത്. പതുക്കെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ പറ്റുന്ന വിധത്തിൽ വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

സോഫ്ട്‌വെയറിലൂടെ രോഗനിയന്ത്രണം എളുപ്പമാക്കും.രോഗികളുടെ വിവരങ്ങൾ പൂർണമായി ഓൺലൈനായി ലഭിക്കും.

ഡോ.ബിപിൻ ഗോപാൽ,

സ്റ്റേറ്റ് നോഡൽ ഓഫീസർ,

എൻ.സി.ഡി കൺട്രോൾ പ്രോഗ്രാം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL