SignIn
Kerala Kaumudi Online
Saturday, 30 May 2026 4.10 AM IST

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

fir

തിരുവനന്തപുരം: മാരക ആയുധങ്ങൾ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മരുതൂർക്കടവ് കുളത്തറ വാഴവിളാകം മേലിട്ടുവീട്ടിൽ രാഹുലിനെയാണ് (28) കരമന പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സംഭവം.കാലടി വാഴവിളാകത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന യുവതിയുടെ സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി അസഭ്യം പറഞ്ഞു. തുടർന്ന് കമ്പിവടി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.കരമന പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് രാഹുൽ.പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL