
തിരുവനന്തപുരം: യൂബർ ബൈക്ക് യാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ യൂബർ ബൈക്ക് ഡ്രൈവർ പിടിയിൽ. സോഫ്ട്‌വെയർ ഡെവലപ്പറായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപം ശ്രീചിത്ര നഗർ ടി.സി -78/2451 രാജ നിവാസിൽ മിഥുൻ മുരുഗൻ (26)നെയാണ് പേട്ട പൊലീസ് പിടികൂടിയത്. 21ന് വൈകിട്ട് റെന്റിന് യുവതി ബുക്ക് ചെയ്ത ടു വീലറിലെ ഡ്രൈവറായ പ്രതി,പിൻസീറ്റിലിരുന്ന് സഞ്ചരിക്കുകയായിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |