
കാസർകോട്: കർണാടകയിൽ വീട് കുത്തിതുറന്ന് 60 ലക്ഷത്തിന്റെ സ്വർണം-വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് സഫ് വാൻ, മുട്ടത്തൊടിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശി രാംദിൻ സലീം, മൂഡബിദ്രി സ്വദേശി ഹരീഷ് ഷെട്ടി എന്നിവരെയാണ് ഹെബ്രി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24ന് ഹെബ്രി സ്വദേശി കീർത്തന പ്രഭുവിന്റെ വീട് കുത്തിതുറന്നാണ് മോഷണം. അടച്ചിട്ട വീട് കുത്തിതുറന്ന് 49.42 ലക്ഷം രൂപയുടെ സ്വർണവും 3.95 ലക്ഷം രൂപയുടെ വെള്ളിയും ഉൾപ്പെടെ 60 ലക്ഷം രൂപയുടെ ആഭരണമാണ് കവർന്നത്. ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്. പരിശോധനയിൽ 37.87 ലക്ഷം രൂപയുടെ സ്വർണം, വെള്ളി ആഭരണങ്ങളും പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |