SignIn
Kerala Kaumudi Online
Sunday, 31 May 2026 5.03 PM IST

ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറില്ലെന്ന് നിസാൻ

READ ENGLISH VERSION
nissan

വാർത്തകൾ അടിസ്ഥാന രഹിതം

കൊച്ചി: ഇന്ത്യൻ വിപണിയിൽ നിന്ന് നിസാൻ പിന്മാറില്ലെന്നും രാജ്യത്തെ ഓപ്പറേഷൻസ്,​ ഡീലർമാർ, പാർട്ട്‌ണർമാർ,​ ​ഉപഭോക്താക്കൾ എന്നിവരോട് എക്കാലവും പ്രതിബദ്ധതയുള്ളവരായിരിക്കുമെന്നും നിസാൻ മോട്ടോർ ഇന്ത്യ വക്താവ് അറിയിച്ചു. ആഗോളതലത്തിലെ ചെലവുചുരുക്കലിന്റെ ഭാഗമായി ഇന്ത്യൻ വിപണി വിടാൻ നിസാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം 'കേരളകൗമുദി'യിൽ വന്ന വാർത്തയോട് പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിസാൻ കാറുകളുടെ നിർമ്മാണം തുടരും. ​ തമിഴ്നാട്ടിലെ റെനോ-നിസാൻ ഓട്ടോമേറ്റീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റിൽ നിസാനുണ്ടായിരുന്ന 51% ഓഹരി റെനോ ഏറ്റെടുത്തെന്ന വിവരം ശരിയാണെന്നും അത് കമ്പനിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്നും ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കുമെന്നും ഔദ്യോഗിക വക്താവ് കേരള കൗമുദിയോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360