
റിയാദ്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്ത്യൻ പ്രവാസി കാറിടിച്ച് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശി തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേ മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ തഷ്മീമിനെ ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം സൗദിയിലെത്തിയത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
നിലവിൽ ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജൂബൈൽ പ്രവർത്തകർ അറിയിച്ചു. ഇതിനാവശ്യമായ രേഖകൾ ശരിയാക്കാനുള്ള കാര്യങ്ങൾ പ്രവർത്തകർ ഏകോപിപ്പിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |