SignIn
Kerala Kaumudi Online
Monday, 25 May 2026 7.35 AM IST

ഇതാണ് യഥാർത്ഥ ഇന്ത്യ; ഗോധ്രയിൽ ന്യൂനപക്ഷ വോട്ട് മാത്രമുള്ളയിടത്ത് ജയിച്ചത് ഹിന്ദു സ്ഥാനാർത്ഥി

gujrat-local-poll

അഹമ്മദാബാദ്: രണ്ടര പതിറ്റാണ്ട് മുൻപേ ഇന്ത്യൻ ചരിത്രത്തിലുണ്ടായ കളങ്കത്തിന്റെ കഥയൊക്കെ ഇനി പഴങ്കഥയാകും. അത്യപൂർവമായ സാമുദായിക സഹവർത്തിത്വത്തിന്റെ കഥയാകും ഇനി ഗുജറാത്തിലെ ഗോധ്രയിൽ നിന്നും കേൾക്കുക. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗോധ്ര മുനിസിപ്പാലിറ്റിയിൽ ഏഴാം വാ‌ർഡാണ് രാജ്യത്തിന് തന്നെ മാതൃകയായത്. 100 ശതമാനവും മുസ്ളീം വോട്ടുകളുള്ള വാ‌ർഡിൽ വിജയിച്ചിരിക്കുന്നത് ഒരു ഹിന്ദു സ്ഥാനാർത്ഥിയാണ്.

അപേക്ഷബെൻ സോണി എന്ന വനിതയാണ് ജയിച്ചത്.സ്ഥലത്തെ രാഷ്‌ട്രീയ സമവാക്യങ്ങളെപ്പോലും തകർത്ത് ‌അപേക്ഷബെൻ സോണി വിജയിച്ചു. മുസ്‌ലീം വോട്ടുകൾ സോണിക്കു തന്നെ വീണതാണ് വിജയകാരണമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. സോണിയുടെ വ്യക്തിപ്രഭാവവും പ്രാദേശികമായി ഓരോരുത്തരെയും അറിയാം എന്നതുകൊണ്ടാണ് അവർ വിജയിച്ചത്. ഹിന്ദു സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അവർ മത്സരിച്ചത്.

ഏതാണ്ട് പൂർണമായും ബിജെപി തന്നെ വിജയിച്ച തദ്ദേശതിരഞ്ഞെടുപ്പിൽ അഹമ്മദാബാദിൽ 192ൽ 146 സീറ്റും അവർ നേടി. സൂറത്തിലാകട്ടെ 115 സീറ്റുകളിൽ ബിജെപി ജയിച്ചു. രാജ്‌കോട്ട്. വഡോദര എന്നിവിടങ്ങളിലും ബിജെപി ഗംഭീരജയമാണ് നേടിയത്.
.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, VOTE, GUJRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360