SignIn
Kerala Kaumudi Online
Monday, 18 May 2026 3.12 AM IST

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനാഘോഷവും ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികവും; മേയ് പത്തിന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

modi

ബംഗളൂരു: ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷങ്ങളുടെയും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനത്തിന്റെയും ഭാഗമായി നടക്കുന്ന ആഗോള സമ്മേളനം മേയ് പത്തിന് ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

182 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനവേദിയിൽ പുതിയ ധ്യാനമന്ദിരത്തിന്റെ ഉദ്ഘാടനവും മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ ദേശീയ സേവന പദ്ധതികളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ലോകമെമ്പാടുമുള്ള ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ ഒത്തുചേരുന്ന ഈ സമ്മേളനം ആർട്ട് ഓഫ് ലിവിംഗിന്റെ ആഗോള സ്വാധീനത്തെയും ഗുരുദേവിന്റെ നേതൃത്വത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മേയ് 13ന് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി ആഗോളധ്യാനവും സംഘടിപ്പിക്കുന്നുണ്ട്.

sri-sri-ravi-shankar

ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഭരണ നിർവഹണം, ബിസിനസ്, മാദ്ധ്യമ പ്രവർത്തനം, വിദ്യാഭ്യാസം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ ധാർമ്മികതയെക്കുറിച്ച് ആഗോള നേതൃത്വ ഉച്ചകോടികളും 182 രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഉത്സവങ്ങളും നടക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങളിൽ നിന്നുള്ള യുവനേതാക്കൾക്കായി നേതൃത്വപരിശീലന പരിപാടിയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ധാരണാപത്രങ്ങൾ ഒപ്പിടലും ഈ കാലയളവിൽ നടക്കും.


പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, സൗജന്യ വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ വിപുലമായ സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഈ ആഘോഷങ്ങൾ ലക്ഷ്യമിടുന്നു. ലോകം വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിന്റെ പുരാതന ജ്ഞാനത്തെ പ്രായോഗിക അനുഭവമാക്കി മാറ്റുന്ന ആർട്ട് ഓഫ് ലിവിങ്ങിന്റെ 45 വർഷത്തെ യാത്ര ഭാരതത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തിന്റെ കൂടി അടയാളമാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SRI SRI RAVI SHANKAR, MODI, ART OF LIVING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360