SignIn
Kerala Kaumudi Online
Monday, 18 May 2026 2.13 AM IST

ഇന്ത്യ- നെതർലൻഡ്സ് ബന്ധം ശക്തം, അഞ്ച് വർഷ പങ്കാളിത്ത പദ്ധതിക്ക് ധാരണ

r

ന്യൂഡൽഹി: ഇന്ത്യ- നെതർലൻഡ്സ് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തും. ഇരുരാജ്യങ്ങളും സമയബന്ധിതമായി പ്രവർത്തന പദ്ധതികൾ നടപ്പാക്കും. സഹകരണം ശക്തമാക്കും.  ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ​വർഷത്തേക്കുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിനുള്ള കർമ്മപദ്ധതിയും തയ്യാറാക്കി. ഹേഗിൽ നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനത്തിലെത്തിയത്.ഇന്ത്യ- നെതർലൻഡ്സ് ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് മോദി പ്രതികരിച്ചു.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ, സെമികണ്ടക്‌ടർ, ബഹിരാകാശം,എ.ഐ, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് സംയുക്ത പ്രസ്‌താവന പുറത്തിറക്കി. ഇരുരാജ്യങ്ങളും 17 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു. പ്രമുഖ ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ചർച്ച നടത്തി. ബിസിനസ്-ടു-ബിസിനസ് ബന്ധം സുഗമമാക്കും. പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് പ്രതിസന്ധിയും ചർച്ചയായി. ഇന്ന് നോർവേയിൽ മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും.

സെമികണ്ടക്ടർ

മേഖലയിൽ സഹകരണം

പുനരുപയോഗ ഊർജ്ജം, മെഡിക്കൽ ടെക്നോളജി, ഹൈടെക്, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും

ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ പങ്കാളിത്തം

 ഗംഗാ നദീതടത്തിലെ ജലഗുണനിലവാരം ഉറപ്പാക്കും

 നഗരജല പരിപാലനം, പ്രളയ പ്രതിരോധം, നദീതട പരിപാലനം

 സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കും

 ഫാർമസ്യൂട്ടിക്കൽസ്,മെഡിക്കൽ ഉപകരണങ്ങൾ,​ കാലാവസ്ഥ,​ ആരോഗ്യം, ശേഷി വികസനം എന്നിവയിലും സഹകരണം

 സെമികണ്ടക്ടർ വ്യവസായങ്ങളുടെ സഹകരണം. ഡച്ച് സെമികോൺ കോംപിറ്റൻസ് സെന്ററിനെ

ഇന്ത്യൻ സെമികണ്ടക്ടർ മിഷനുമായി ബന്ധിപ്പിക്കും

 ഐൻഡ്ഹോവൻ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി,യൂണിവേഴ്സിറ്റി ഒഫ് ട്വന്റെ എന്നിവയും ആറ് ഐ.ഐ.ടികളും തമ്മിൽ സഹകരണം

 ഹരിത ഹൈഡ്രജൻ, ബയോ എനർജി, ജൈവ രാസവസ്‌തുക്കൾ, പുനരുപയോഗ ഊർജ്ജം, ബാറ്ററി സംഭരണം എന്നിവയിൽ വ്യാവസായിക പങ്കാളിത്തം

 ഹരിത ഡിജിറ്റൽ സമുദ്ര ഇടനാഴി കർമ്മപദ്ധതി

 പ്രതിരോധ വ്യാവസായിക കർമ്മ പദ്ധതി (ഇരുരാജ്യങ്ങളുടെയും സായുധ സേനകളുടെ സഹകരണം)

 സമുദ്ര- സാമ്പത്തിക-വിജ്ഞാന സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനം എന്നിവയിൽ സഹകരണം

 ഐക്യരാഷ്ട്രസഭയിൽ 'അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെയുള്ള സമഗ്ര കൺവെൻഷൻ" അംഗീകരിക്കുന്നതിനായി ഒന്നിക്കും

 'കുറ്റവാളികളെ കൈമാറൽ കരാർ" ഒപ്പുവയ്‌ക്കുന്നതിന് ചർച്ചകൾ തുടരും

 വിദ്യാർത്ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും യാത്ര സുഗമമാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360