
മുംബയ് : ബോളിവുഡ് താരം ആമിർ ഖാനും ബംഗളൂരു സ്വദേശി ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം നടന്നു.
മുംബയ് ബാന്ദ്രയിലെ ആമിറിന്റെ വസതിയിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. താരത്തിന്റെ മൂന്നാം വിവാഹമാണിത്. ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മക്കളും ഉൾപ്പെടെ നൂറ്റമ്പതോളം പേരാണ് പങ്കെടുത്തത്. ബംഗളൂരുവിലെ ബന്ധു വഴിയാണ് ഹെയർ കെയർ പ്രൊഫഷണലായ ഗൗരിയെ ആമിർ പരിചയപ്പെടുന്നത്. 2024 മുതൽ പ്രണയത്തിലായിരുന്നു. 2025ൽ 60-ാം പിറന്നാൾ വേളയിലാണ് താരം ഗൗരിയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. നേരത്തെ റീന ദത്തയെയും (1986-2002) കിരൺ റാവുവിനെയും (2005-2021) വിവാഹം ചെയ്തിരുന്നു. ആദ്യബന്ധത്തിൽ ഇറാ ഖാൻ, ജുനൈദ് ഖാൻ (നടൻ) എന്നിങ്ങനെ രണ്ട് മക്കളും കിരണുമായുള്ള ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്ന മകനുമുണ്ട്. ഗൗരിക്കും ആദ്യബന്ധത്തിൽ ഒരു മകനുണ്ട്. ഇപ്പോൾ ആമിറിന്റെ നിർമ്മാണ സംരംഭവുമായി ചേർന്ന് ജോലി ചെയ്യുന്നു. സംവിധായകൻ അശുതോഷ് ഗവാരികർ, ചലച്ചിത്രതാരം റിയ ചക്രവർത്തി, ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |