SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

അശ്ളീല ഉള്ളടക്കം നിർമ്മിക്കുന്നവരെയും പിടികൂടണം

d

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ദൃശ്യ ഉള്ളടക്കം നിർമ്മിക്കുന്നത് തടയാൻ പോസ്‌കോ നിയമം കൂടുതൽ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം വനിതാ-ശിശു വികസന മന്ത്രാലയത്തിന് കത്തെഴുതി. നിലവിൽ ഇത്തരം ഉള്ളടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ നടപടിയുണ്ടാകാറുണ്ടെങ്കിലും അവ നിർമ്മിക്കുന്നവർ രക്ഷപ്പെടുകയാണ്. കുട്ടികളുടെ ഡിജിറ്റൽ വീഡിയോകൾ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. ഇത് കർശനമായി നടപ്പാക്കണമെന്നതാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360