SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

പാർല.വർഷകാല സമ്മേളനം, കേന്ദ്ര നീക്കങ്ങൾ തടയാൻ കോൺഗ്രസ്

e

ന്യൂഡൽഹി: പ്രതിപക്ഷത്തെ ഭിന്നിപ്പ് മുതലെടുത്ത് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അടക്കം നിർണായക നിയമനിർമ്മാണങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം തടയാൻ കോൺഗ്രസ് . അയോദ്ധ്യാ സംഭാവന കൊള്ള, പരീക്ഷാ ക്രമക്കേട്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനും ഇന്നലെ ചേർന്ന കോൺഗ്രസ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിൽ ധാരണയായി.

ഭരണഘടനാ ഭേദഗതിയുള്ള ബില്ലുകൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സൃഷ്ടിക്കാൻ പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലുണ്ടായ വിള്ളൽ മുതലെടുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. എൻ.സി.പി.ഐയിൽ ലയിച്ച 20 മുൻ തൃണമൂൽ എംപിമാരുടെ പിന്തുണ ലഭിക്കും. ആംആദ്‌മി , ശിവസേന(ഉദ്ധവ്) പാർട്ടികളിലെ പിളർപ്പും സർക്കാരിന് അനുകൂലമാണ്.ഇന്ത്യ മുന്നണി വിട്ട ഡി.എം.കെയെ വശത്താക്കാനും ശ്രമിക്കുന്നു. ഇതിന് തടയിടാനുള്ള തന്ത്രങ്ങളാണ് സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്ട്രാറ്റജി

യോഗം ചർച്ച ചെയ്‌തത്.

സമ്മേളനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ പ്രധാന വിഷയങ്ങളും നിയമനിർമ്മാണങ്ങളും ചർച്ച ചെയ്തതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടും. ബില്ലുകളുടെ വിവരങ്ങൾ സർക്കാർ പുറത്തു വിടാനിടയില്ല. എഫ്‌.സി‌.ആർ‌.എ ഭേദഗതി, തടവിലാകുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാനുള്ള ഭരണഘടന ഭേദഗതി, , ഭക്ഷ്യധാന്യം വെട്ടിക്കുറയ്‌ക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമ ഭേദഗതി, ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ബിൽ തുടങ്ങിയവ കൊണ്ടുവരാനിടയുണ്ടെന്ന് പ്രതിപക്ഷം കരുതുന്നു. സർക്കാരിന്റെ തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള എൻ.ഡി.എ സ്ട്രാറ്റജി യോഗം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360