
ചെന്നൈ: സൈദാപ്പേട്ടിലെ എം.സി രാജാ ആദി ദ്രാവിഡർ ഹോസ്റ്റലിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി.വിജയ്‌യുടെ അപ്രതീക്ഷിത സന്ദർശനം.അവിടെ താമസിക്കുന്ന വിദ്യാർത്ഥികൾ മോശം ഭക്ഷണ നിലവാരത്തെ കുറിച്ചും അപര്യാപ്തമായ സൗകര്യങ്ങളെ കുറിച്ചും മുഖ്യമന്ത്രിയോടു പരാതി പറഞ്ഞു.
ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പലപ്പോഴും പുഴുക്കളും കീടങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ അന്തേവാസികൾ ആരോപിച്ചു.ജലവിതരണത്തിന്റെ അപര്യാപ്തത,വൃത്തിഹീനമായ കുളിമുറികൾ,ജീവനക്കാരുടെ കുറവ്,അടുക്കളയിലെ ശുചിത്വക്കുറവ്,സി.സി.ടി.വി നിരീക്ഷണത്തിന്റെ അഭാവം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി.ജോലി കഴിഞ്ഞോ കോച്ചിംഗ് ക്ലാസുകളിൽ നിന്നോ വൈകി രാത്രി 9.30 ഓടെ എത്തുമ്പോൾ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാറില്ലെന്നും അവർ പറഞ്ഞു.എല്ലാ പരാതികളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഒപ്പമുണ്ടായിരുന്നു ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.സാമൂഹ്യനീതി വകുപ്പിന്റേതാണ് ഹോസ്റ്റൽ.നേരത്തെ കുട്ടികളുടെ ആശുപത്രിയിലും വിജയ് മിന്നൽ സന്ദർശനം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |