
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നുവിദ്യാർത്ഥികളുൾപ്പെടെ അഞ്ച് പേർ മരിച്ചു.
നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നുകിടന്നതാണ് കാരണം.
ഇന്നലെ രാവിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിംഗിലാണ് സംഭവം. ഒരു ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയം
തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് വീണ്ടും തുറന്നു. ഇതിനിടെ
സ്കൂളിലേക്ക് പോകുകയായിരുന്ന വാൻ പാളം കടക്കുകയും നിംതിതകത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ വാൻ തെറിച്ചുപോയി. വിദ്യാർത്ഥികൾ പാളത്തിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ സൈക്കിൾ യാത്രികനാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി. ഗേറ്റ്മാന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. രോഷാകുലരായ നാട്ടുകാർ റെയിൽവേ ട്രാക്ക് ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
അതീവ ദുഃഖം. ദുഃഖം ലഘൂകരിക്കാൻ വാക്കുകളില്ല. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട്. ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.
-സുവേന്ദു അധികാരി
ബംഗാൾ മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |