SignIn
Kerala Kaumudi Online
Sunday, 02 August 2026 4.10 AM IST

അയോദ്ധ്യ സംഭാവന കൊള്ള; പാർലമെന്റിലെ തെരുവുനാടകം: രാഹുലിനെതിരെ കേസ്

hn

ന്യൂഡൽഹി: അയോദ്ധ്യ സംഭാവന കൊള്ളയിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാ‌ർ നടത്തിയ തെരുവുനാടകത്തിൽ വാരാണസി പൊലീസ് കേസെടുത്തു. സനാതന ധർമ്മത്തെയും മതവികാരത്തെയും വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം സന്യാസിമാർ നൽകിയ പരാതിയിലാണിത്. കോട്ട്‌വാലി പൊലീസ് സ്റ്റേഷനിലെ കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,​ബീഹാറിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവ്,​ അയോദ്ധ്യ രാമക്ഷേത്രം ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ എം.പി അവധേഷ് പ്രസാദ് തുടങ്ങിയവരെ പ്രതികളാക്കി.

വെള്ളിയാഴ്ച മൂന്ന് കാണിക്കപ്പെട്ടികളുമായെത്തിയ പ്രതിപക്ഷ എം.പിമാർ ആക്ഷേപരൂപത്തിൽ സംഭാവന കൊള്ളയെ ആവിഷ്‌കരിച്ചതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. പൂജാരിയുടെ വേഷത്തിലെത്തിയ പപ്പു യാദവ്,​പ്രതിപക്ഷ എം.പിമാരുടെ പക്കൽ നിന്ന് സംഭാവന വാങ്ങി സ്വന്തം പോക്കറ്റിലിടുന്നതും കാണിക്കപ്പെട്ടികളുമെടുത്ത് ഓടുന്നതും തെരുവുനാടകത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYYODHYA, RAHULGANDHI, CASE, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360