
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനോർജ്ജ മേഖലയ്ക്ക് നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എണ്ണ-പ്രകൃതിവാതക ഉത്പാദനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ദേശീയ ഒഫ് ഷോർ പര്യവേഷണ പദ്ധതിക്ക് 84,084 കോടി സർക്കാർ നീക്കിവച്ചു.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പദ്ധതി സഹായകരമാകും. രാജ്യത്തെ ഏറ്റവും വലിയ പര്യവേക്ഷണ പദ്ധതിയാണിത്.
2030-31 സാമ്പത്തിക വർഷം വരെ ഇന്ത്യയുടെ വിശാലമായ ഓഫ്‌ഷോർ ഊർജ്ജ സ്രോതസുകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ ഇന്ത്യയുടെ എണ്ണ-വാതക ശേഖരത്തിൽ 600 ദശലക്ഷം മെട്രിക് ടൺ ഓയിൽ ഇക്വിവലന്റ് കൂട്ടിച്ചേർക്കാനാകുമെന്നാണ് പ്രതീക്ഷ.
ബ്ലൂ ഇക്കണോമി
ഇന്ത്യയുടെ സമുദ്ര വിഭവങ്ങളെ ശാസ്ത്രീയമായി പര്യവേക്ഷണം ചെയ്യുകയും പഠിക്കുകയും ചെയ്യുക
ആഴക്കടൽ ധാതുക്കൾ, ജൈവ വിഭവങ്ങൾ, സമുദ്ര പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ഗവേഷണം ശക്തിപ്പെടുത്തുക
ആഴക്കടൽ സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത വർധിപ്പിക്കുക
സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥ(ബ്ലൂ ഇക്കണോമി) വികസിപ്പിക്കുന്നതിന് പിന്തുണ നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |