
പാട്ന : ബിഹാറിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹെപ്റ്റാത്‌ലണിൽ കേരളത്തിന്റെ അനാമിക അജേഷ് സ്വർണം നേടി.100 മീറ്റർ ഹഡിൽസ്,ഹൈജമ്പ്,ഷോട്ട്പുട്ട്,200 മീറ്റർ,ലോംഗ്ജമ്പ്,1000 മീറ്റർ,ജാവലിൻ ത്രോ എന്നീ മത്സരങ്ങളിൽ നിന്ന് 4270 പോയിന്റ് നേടിയാണ് അനാമിക സ്വർണം നേടിയത്. ആലപ്പുഴ റൂറൽ കോച്ചിംഗ് സെന്ററിലെ സാംജി കെ.ആറിന് കീഴിലാണ് അനാമിക പരിശീലിക്കുന്നത്. സാംജിയുടെ ശിഷ്യനായ അഭിനവ് ശ്രീറാം കഴിഞ്ഞ ദിവസം ആൺകുട്ടികളുടെ ഹെപ്റ്റാത്‌ലണിൽ സ്വർണം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |