SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ഹാലാൻഡിന് കിട്ടിയ സമ്മാനം

haland

അമേരിക്കയിൽ നിന്ന് ലോകകപ്പ് കഴിഞ്ഞ് ജന്മനാടായ നോർവേയിലെത്തിയ സൂപ്പർതാരം എർലിംഗ് ഹാലാൻഡിന്റെ കയ്യിലുണ്ടായിരുന്ന ഒരു സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം. വിമാനമിറങ്ങിയപ്പോൾ കയ്യിലേന്തിയിരുന്ന ജീവിയുടേയും വിസ്കിക്കുപ്പിയുടേയും ചിത്രം ' എന്നോടൊപ്പം ഇതുമിങ്ങ് പോന്നു" എന്ന അടിക്കുറിപ്പോടെ ഹാലാൻഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തോടെയാണ് ഇതെന്താണെന്നറിയാനുള്ള അന്വേഷണം തുടങ്ങിയത്. വടക്കേ അമേരിക്കയിൽ കാണുന്ന റാക്കൂൺ എന്ന ജീവിയുടെ സ്റ്റഫ് ചെയ്ത രൂപവും വിസ്കിക്കുപ്പിയും ചേരുന്ന ടാക്സിഡെർമൈഡ് റാക്കൂൺ എന്ന ഈ സ്‌റ്റഫ്ഡ് പീസ് ഹാലാൻഡ് ലോകകപ്പിനിടെ അമേരിക്കൻ നഗരമായ ഡാലസിലെ വൈൽഡ് ബില്ലിന്റെ വെസ്റ്റേൺ സ്റ്റോർ സന്ദർശിച്ചപ്പോൾ 750 ഡോളർ മുടക്കി വാങ്ങിയതാണ്.

കറുത്ത കൗബോയ് തൊപ്പി, ലെതർ ബൂട്ടുകൾ, ഒരു ടീ ഷർട്ട് എന്നിവ അവിടെ നിന്ന് വാങ്ങിയ ഹാലൻഡിന് ടാക്സിഡെർമി റാക്കൂൺ ഇഷ്ടപ്പെടുകയായിരുന്നു. ഹാലൻഡ് കടയിലെത്തിയ ചിത്രം വെസ്റ്റേൺ സ്റ്റോർ അവരുടെ വെബ്സൈറ്റിൽ പങ്കുവെച്ചിരുന്നു.

ഹാലാൻഡിന്റെ സോഷ്യൽ മീഡിയ ചിത്രം കൂടി വന്നതോടെ ടാക്സിഡെർമി റാക്കൂണിന് ഓൺലൈനിൽ ആവശ്യക്കാർ ഏറെയായി. ഏതാണ്ട് എല്ലാ പീസുകളും വിറ്റുപോയി. ഈ ലോകകപ്പിന്റെ സുവനീർതന്നെയായി ഹാലാൻഡ് ടാക്സിഡെർമി റാക്കൂണിനെ മാറ്റിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HALLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360