SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ലോകകപ്പിൽ 64 ടീമുകൾ: ഫിഫ പരിഗണിക്കുന്നു

world-cup

അറ്റ്‌ലാന്റ : ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കാൻ ആലോചിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.32 ടീമുകളെ ഉൾപ്പെടുത്തി നടന്നുവന്നിരുന്ന ലോകകപ്പ് ഇത്തവണ 48 ടീമുകളിലേക്ക് മാറ്റിയിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ നാലു ഗ്രൂപ്പുകൾ അധികം ഉൾപ്പെടുത്തുകയും നോക്കൗട്ടിൽ 32 ടീമുകൾ എത്തുന്ന രണ്ടാം റൗണ്ട് പുതുതായി തുടങ്ങിയുമാണ് ഫിഫ പരിഷ്കാരംകൊണ്ടുവന്നത്.104 മത്സരങ്ങളാണ് ഇക്കുറി നടക്കുക.

ടീമുകളുടെ എണ്ണം കൂട്ടുന്നതിൽ ആദ്യം വിമർശനം ഉയർന്നിരുന്നെങ്കിലും മത്സരങ്ങൾ പൂർത്തിയാകാറായപ്പോൾ കുറ്റപ്പെടുത്തലുകൾ കുറവാണ്. വിവിധ വൻകരകളിൽ നിന്ന് ആദ്യമായെത്തിയ ടീമുകൾ വമ്പന്മാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതും വിമർശനങ്ങളുടെ മുനയൊടിച്ചു. ലോകകപ്പിൽ എല്ലാ രാജ്യങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്നും യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും വേണ്ടി മാത്രമല്ല ലോകകപ്പെന്നും ഇൻഫന്റിനോ പറഞ്ഞു. ഇക്കുറി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നു ഒൻപത് ടീമുകൾ നോക്കൗട്ട് റൗണ്ടിൽ കടന്നത് 48 ടീമുകളായി ഉയർത്തിയതിന്റെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2030ൽ നടക്കുന്ന അടുത്ത ലോകകപ്പിൽ 64 ടീമുകളെ കളിപ്പിക്കുമോ എന്നതിന് ഇൻഫാന്റിനോ കൃത്യമായ മറുപടി നൽകിയില്ല. ഫിഫ ഇക്കാര്യം ഉടൻ ചർച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360