SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

കോമൺവെൽത്ത് ഗെയിംസ്: നീരജ് ചോപ്ര ഫൈനലിൽ

READ ENGLISH VERSION
nee

ഗ്ലാസ്ഗോ: ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ. നീരജിനൊപ്പം മറ്റ് ഇന്ത്യൻ താരങ്ങളായ രോഹിത് യാദവും യഷ്‌വിർ സിംഗും ഫൈനലിനു യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 79.61 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലിലെത്തിയത്. രോഹിത് 78.37 മീറ്ററും യഷ്‌വിർ78.36 മീറ്ററും എറിഞ്ഞു. മോശം കാലാവസ്ഥമൂലം ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യതാമാർക്കായ 84 മീറ്റർ കടക്കാൻ ആർക്കുമായില്ല. 82.84 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് പതിരഗെയാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. ഇന്ന് രാത്രിയാണ് ഫൈനൽ.

മലയാളി താരങ്ങളായ എം.ശ്രീശങ്കർ പുരുഷന്മാരുടെ ലോംഗ് ജമ്പിലും (8.09 മീറ്രർ)​,​ മുഹമ്മദ് ബാസിൽ പാരാഅത്‌ലറ്റിക്സ് പുരുഷന്മാരുടെ 100 മീറ്റർ ടി47 വിഭാഗത്തിലും വെള്ളി നേടി. ബാസിലിനൊപ്പം മത്സരിച്ച മറ്രൊരു ഇന്ത്യൻ താരം ദിലീപ് ഗാവിത്തിനാണ് 100 മീറ്റർ ടി 47ൽ സ്വർണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEERAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360