SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.54 AM IST

വരവായി കെസിഎൽ മൂന്നാം സീസൺ

kcl

തിരുവനന്തപുരം : ആദ്യ രണ്ട് സീസണുകൾകൊണ്ട് കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കുമിടയിൽ ശ്രദ്ധയാകർഷിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണിന് ഇനി 14 ദിവസങ്ങൾ കൂടി മാത്രം. പതിവുപോലെ ഓണക്കാലത്ത് തലസ്ഥാന നഗരിയിൽ ക്രിക്കറ്റിന്റെ ഓളമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 20 മുതൽ സെപ്തംബർ അഞ്ചുവരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്വന്റി-20 ഫോർമാറ്റിൽ കെ.സി.എൽ സംഘടിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സുമാണ് ഏറ്റുമുട്ടുന്നത്.

ഉദ്ഘാടനദിനത്തിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ സീസൺ ചാമ്പ്യൻസായ കൊല്ലം സെയിലേഴ്സിനെ നേരിടും.

ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക. ആദ്യ മത്സരം ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിക്കും. രണ്ടാം മത്സരം വൈകിട്ട് 6.45ന് തുടങ്ങും. പങ്കെടുക്കുന്ന ആറ് ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടുകയും അതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന നാലുടീമുകൾ സെമിഫൈനലിലെത്തുകയും ചെയ്യുന്ന രീതിയിലാണ് ഇക്കുറിയും ലീഗ് ഫിക്സ്ചർ ക്രമീകരിച്ചിരിക്കുന്നത്. സെപ്തംബർ 4ന് നടക്കുന്ന സെമിഫൈനലുകളിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും, രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും നേരിടും.സെപ്റ്റംബർ 5നാണ് ഗ്രാൻഡ് ഫിനാലെ.

ആദ്യ രണ്ട് സീസൺകൊണ്ടുതന്നെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ലീഗുകളെപ്പോലും കാണികളുടെ എണ്ണത്തിൽ പിന്തള്ളാൻ കെ.സി.എല്ലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയലധികം പ്രേക്ഷകരാണ് മത്സരങ്ങൾ കണ്ടത്. ഫാൻകോഡിൽ 70 ലക്ഷത്തിലധികവും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെയും ആളുകൾ ലീഗ് തത്സമയം ആസ്വദിച്ചു. ഇത്തവണ സ്റ്റാർ സ്പോർട്സ് 3 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. ജിയോ ഹോട്സ്റ്റാറിൽ ലൈവ് സ്ട്രീമിംഗ്. സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യം.

6 ടീമുകൾ

33 മത്സരങ്ങൾ

വേദി: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

പ്രവേശനം സൗജന്യം

ടി.വി ലൈവ്: സ്റ്റാർ സ്പോർട്സ് 3

വെബ് സ്ട്രീമിംഗ് : ജിയോ ഹോട്ട്‌സ്റ്റാർ

പുതിയ മുഖം

പുതിയ സീസണിൽ താരലേലത്തിലൂടെ മുഖം മാറിയ ടീമുകളാണ് കളിക്കാനെത്തുന്നത്. പല ടീമുകൾക്കും പുതിയ നായകരും പുതിയ പരിശീലകരും എത്തുന്നുണ്ട്.

ടീമുകളും നായകരും മുഖ്യപരിശീലകനും

ട്രിവാൻഡ്രം റോയൽസ്

ക്യാപ്ടൻ: കൃഷ്ണപ്രസാദ്

കോച്ച് : അഭിഷേക് മോഹൻ

കൊല്ലം സെയ്‌ലേഴ്സ്

ക്യാപ്ടൻ: വത്സൽ ഗോവിന്ദ്

കോച്ച്: കെ.കെ ജിയാസ്

ആലപ്പി റിപ്പിൾസ്

ക്യാപ്ടൻ: സച്ചിൻ ബേബി

കോച്ച്: നിഖിലേഷ് സുരേന്ദ്രൻ

കൊച്ചി ബ്ളൂ ടൈഗേഴ്സ്

ക്യാപ്ടൻ: സലി സാംസൺ

കോച്ച്: റെയ്‌ഫി വിൻസന്റ് ഗോമസ്

തൃശൂർ ടൈറ്റാൻസ്

ക്യാപ്ടൻ: അഖിൽ എം.എസ്

കോച്ച്: സുനിൽ

കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ്

ക്യാപ്ടൻ: രോഹൻ കുന്നുമ്മൽ

കോച്ച്: ബിജുമോൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL, LATESTNEWS, SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360