
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഐക്യരാഷ്ട്ര സഭ (യു.എൻ) സമാധാന സേനയുടെ ഭാഗമായ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. അക്രമികൾ സേനയ്ക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സമാധാന സേനാംഗങ്ങളും ആരോപിച്ചു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ലെബനനിൽ ഇസ്രയേലിന്റെ പത്ത് ദിവസത്തെ വെടിനിറുത്തൽ വ്യാഴാഴ്ച നിലവിൽ വന്ന പിന്നാലെയാണ് സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |