
മാഡ്രിഡ്: ഹാന്റാ വൈറസ് ബാധിച്ച യാത്രികരുടെ എണ്ണം 11 ആയി ഉയർന്നു. സ്പാനിഷ് പൗരന് കൂടി സ്ഥിരീകരിച്ചതോടെയാണിത്. അതേസമയം,ഹാന്റാ വൈറസ് ബാധിച്ച് മരിച്ച ഡച്ച് യാത്രക്കാരനുമായി സമ്പർക്കം പുലർത്തിയ 22 പേരെ തിരിച്ചറിഞ്ഞു. ഇവർ നിലവിൽ പാരീസിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ,'എം.വി ഹോണ്ടിയസ് " ആഡംബര കപ്പൽ സ്‌പെയിനിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് യാത്ര തുടങ്ങി. 25 ജീവനക്കാരും രണ്ട് ആരോഗ്യ പ്രവർത്തകരും കപ്പലിലുണ്ട്. ഇവർക്ക് രോഗലക്ഷണമില്ല. നെതർലൻഡ്സിലെത്തിയ ശേഷം 42 ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റും. കപ്പൽ പൂർണമായും അണുവിമുക്തമാക്കും. കപ്പലിലുണ്ടായിരുന്ന 87 യാത്രക്കാരെ സ്പെയിനിൽ നിന്ന് അതത് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിൽ കൊണ്ടുപോയി. രണ്ട് ഇന്ത്യക്കാർ അടക്കം 35 ജീവനക്കാരെ നെതർലൻഡ്സിലെത്തിച്ചു. ഇവർ ഐസൊലേഷനിലാണ്. എം.വി ഹോണ്ടിയസ് ഡച്ച് കപ്പലായതിനാൽ,ജീവനക്കാരുടെയും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുടെയും ഉത്തരവാദിത്വം നെതർലൻഡ്സ് ഏറ്റെടുത്തിരിക്കുകയാണ്.
അതിനിടെ മറ്റൊരു ക്രൂയിസ് കപ്പലിൽ പുതിയൊരു വൈറസ് ബാധയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് നഗരത്തിൽ എത്തിച്ചേർന്ന കപ്പലിലെ ആയിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |