
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യു.എസ് സാനിക താവളത്തിനു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഇറാനെ അടിച്ചു തകർക്കും. അവരെ ശക്തിമായി ആക്രമിക്കുകയും പ്രഹരമേൽപ്പിക്കുകയും ചെയ്യും'-ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ നടത്തിയ നീക്കം അപ്രതീക്ഷിതമായിരുന്നു. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഓരോ ബാലിസ്റ്റിക് മിസൈലുകളെയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തടയാനായെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിഷയത്തിൽ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ആക്രമണം.
ഇതിനിടെ യു.എസും സൗദി അറേബ്യയും സംയുക്തമായി ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കെതിരെ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടു.
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചാണ് ആക്രമണത്തിൽ പങ്കുചേർന്നതെന്ന് സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇറാഖിലെ ആക്രമണത്തെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. അതേസമയം,സൈനികമായ സംഘർഷങ്ങൾ കടുക്കുമ്പോഴും ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ട്രംപ് സൂചിപ്പിച്ചു.
മെലാനിയട്രംപിന്
ഭീഷണി
യു.എസ് പ്രഥമ വനിതയുംപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യയുമായ മെലാനിയ ട്രംപിനും മകൻ ബാരൺ ട്രംപിനും മുന്നറിയിപ്പുമായി ഇറാനിലെ 'തസ്നീം ന്യൂസ്' ഏജൻസി വീഡിയോ പുറത്തുവിട്ടു.'മെലാനിയയെ എവിടെ വച്ച് കൊല്ലാം' എന്ന തലേെട്ടാടെ പുറത്തിറക്കിയ വീഡിയോയിൽ, ന്യൂയോർക്ക് നഗരത്തിൽ മെലാനിയ സഞ്ചരിക്കുന്ന വഴികളും അവർ പതിവായി എത്തുന്ന സ്ഥലങ്ങളുടെ വിവരങ്ങളുമുണ്ട്. 'ആഗോള സ്വാതന്ത്ര്യസമര പോരാളികൾക്ക്' ആക്രമണം നടത്താൻ അനുയോജ്യമായ അവസരമാണെന്നും വീഡിയോയിൽ അവകാശപ്പെടുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് 20കാരൻ ബാരൺ ട്രംപിന് നേരെയും ഭീഷണി മുഴക്കുന്നുണ്ട്. 'ഇതൊരു തുടക്കമാണ് ബാരൺ, ഞങ്ങൾക്കായി കാത്തിരിക്കൂ' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ മെലാനിയയുടെയും ബാരണിന്റെയും സുരക്ഷ യു.എസ് സീക്രട്ട് സർവീസ് ശക്തമാക്കി.
ചൈനയിൽ
നിന്ന് ആയുധം
പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഇറാൻ ചൈനയിൽ നിന്ന് ആയുധം വാങ്ങുന്നു. തോളിൽ വച്ച് തൊടുക്കാവുന്ന വ്യോമ പ്രതിരോധ മിസൈൽ ലോഞ്ചറുകൾ അടുത്ത ആഴ്ചകളിൽ ഇറാനിലെത്തും. ഏകദേശം 60 മുതൽ 70 മില്യൺ ഡോളർ വരെ വിലമതിക്കുന്നതാണിത്. ക്യൂ.ഡബ്യു.12,എഫ്.എൻ16 എന്നീ ചൈനീസ് ആയുധങ്ങളാണ് വാങ്ങുന്നത്. പകിസ്ഥാനിലൂടെ ആയുധം എത്തിക്കാനാണ് നീക്കം. വാർത്തകൾ ചൈനയും പാകിസ്ഥാനും നിഷേധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |