
കീവ്: കരിങ്കടൽ തുറമുഖത്ത് റഷ്യ- യുക്രെയിൻ ആക്രമണങ്ങൾ തുടരുന്നതിനിടെ, യുക്രെയിനിലെ ചോർണോമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികരുൾപ്പെടെ 15പേർ കുടുങ്ങിക്കിടക്കുന്നു. ടാൻ സാൻനിയൻ പതാകയുള്ള ചരക്കുകപ്പലാണിത്. എം.വി. അമീർ 1 എന്ന കപ്പലിലെ ജീവനക്കാരാണിത്. ആളപായമില്ലെന്നും സ്ഥിതി സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണെന്നും യുക്രെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതിനിടെ കപ്പലിനടുത്ത് വൻതോതിൽ പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കരിങ്കടൽ മേഖലയിൽ കഴിഞ്ഞ ആഴ്ച ഒരു ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഇന്ത്യ അപലപിക്കുകയും യുക്രെയിൻ അംബാസഡറെ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |