SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.46 AM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് സുരക്ഷാ ജീവനക്കാരുടെ മർദ്ദനം

tvm-mc


തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. പാങ്ങോട് സ്വദേശിയായ അഫ്സലിനാണ് മർദനമേറ്റത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ പി ബ്ളോക്കിലെ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. ഒ പി സമയം കഴിഞ്ഞതിന് ശേഷവും ബ്ളോക്കിൽ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. എന്നാൽ ഒ പിയിൽ ഇരുന്ന് അഫ്സൽ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TRIVANDRUM, MEDICAL, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY