SignIn
Kerala Kaumudi Online
Saturday, 06 June 2026 11.15 PM IST

പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണം, ഇത് സന്തോഷമുണ്ടാക്കും; 'കൗ ഹഗ് ഡേ'യായി ആചരിക്കണമെന്ന് കേന്ദ്രം

cow

ന്യൂഡൽഹി: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും 'കൗ ഹഗ് ഡേ'യായി ആചരിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.

പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വിചിത്ര ന്യായം.തിങ്കളാഴ്ച കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും സർക്കുലറിൽ പറയുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, COW HUG DAY, VALENTINES DAY, CENTRAL GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360