SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.44 AM IST

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണം : സുപ്രീംകോടതി

READ ENGLISH VERSION
sc

ന്യൂഡൽഹി: കുട്ടികളുടെ സാമൂഹിക മാദ്ധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ചട്ടം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ഐ.ടി നിയമത്തിലെ അധികാരങ്ങൾ കേന്ദ്രസർക്കാർ പ്രയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം ഇടപെട്ടില്ലെങ്കിൽ സ്വന്തം നിലയിൽ ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ് നൽകി. ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലൈൻസ് സംഘടന സമ‌ർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമത്തിനു കീഴിൽ വരുന്ന വിഷയമെന്നാണ് പ്രഥമദൃഷ്‌ട്യാ മനസിലാക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കങ്ങൾ കുട്ടികളിലേക്കെത്തുന്നത് തടയണമെന്നാണ് പൊതുതാത്പര്യഹർജിയിലെ പ്രധാന ആവശ്യം. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം ഉള്ളടക്കങ്ങൾ തടയണം. പോക്‌സോ, ഐ.ടി നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ സാമൂഹിക മാദ്ധ്യമ പ്ലാറ്റ് ഫോമുകൾ പരാജയപ്പെടുന്നു. ഇത്തരം ഉള്ളടക്കങ്ങൾ ഉടനടി കണ്ടെത്തി നീക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360