SignIn
Kerala Kaumudi Online
Monday, 18 May 2026 12.00 PM IST

സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ, ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയെന്ന് യുവതി; നടിയുടെ പ്രതികരണം

police

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഈ മാസം നാലിനാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. കോഴിക്കോട്ടെ സീരിയൽ നടിയാണ് കാരപ്പറമ്പിലെ ഫ്ലാറ്റിൽ കൊണ്ടുപോയതെന്നാണ് യുവതിയുടെ ആരോപണം. ഫ്ലാറ്റിലെത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നെ കാണാതായെന്നുമാണ് പരാതിയിൽ പറയുന്നത്.

സിനിമാക്കാർ എന്ന് പരിചയപ്പെടുത്തിയ രണ്ടുപേർ ഫ്ലാറ്റിലുണ്ടായിരുന്നു. ഇവർ ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. അതേസമയം, ഒന്നുമറിയാതെയാണ് യുവതിയെ ഫ്ലാറ്റിലെത്തിച്ചതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും നടി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SEXUAL ASSAULT, POLICE, KOZHIKODE, SERIAL ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY