SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.55 AM IST

1.2 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

1

ഉദിനൂർ: ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. ഉദിനൂർ എടച്ചാക്കൈയിലെ ഹനീഫ ഹാജിയുടെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന,​ പശ്ചിമബംഗാൾ അമയ്‌പൂരിലെ ലാൽ ചന്ത് (35), അബ്ദുൽ റസാക്ക് (25), സമീർ ഷെയ്ക്ക് (40) എന്നിവരെ എസ്.ഐ എം.വി ശ്രീദാസനും സംഘവുമാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം എടച്ചാക്കൈയിൽ നിൽക്കുകയായിരുന്ന സംഘം പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോവുകയായിരുന്നു. ഇവരെ പൊലീസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. പാക്കറ്റുകളാക്കിയ കഞ്ചാവ് ഇവരുടെ കൈയിൽ നിന്നും കണ്ടെത്തി. ചന്തേര പൊലീസ് സംഘത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KANCHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY