SignIn
Kerala Kaumudi Online
Saturday, 27 July 2024 8.53 AM IST

ഈ വിഷയം വളരെക്കാലമായി അലട്ടുന്നു; വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് മോദി

modi

ന്യൂഡൽഹി: സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.


പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യർത്ഥന. വിവാഹങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ച സാധനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

'വിവാഹ സീസൺ ആരംഭിച്ചുകഴിഞ്ഞു. ഈ സീസണിൽ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം.'- അദ്ദേഹം പറഞ്ഞു.


'വിവാഹവുമായി ബന്ധപ്പെട്ട് ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എന്റെ ഹൃദയവേദന എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കിൽ, ഞാൻ മറ്റാരോടാണ് പറയുക? ഒന്ന് ആലോചിച്ചു നോക്കൂ. ഇക്കാലത്ത് ചില കുടുംബങ്ങൾ വിദേശത്ത് പോയി കല്യാണം നടത്തുകയാണ്. ഇത് അവശ്യമാണോ?' -പ്രധാനമന്ത്രി ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, DESTINATION WEDDINGS, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.