SignIn
Kerala Kaumudi Online
Monday, 19 October 2026 11.45 AM IST

ഈഫൽ ടവർ കാണാൻ ചെലവേറും

pic

പാരീസ്: ഫ്രാൻസിലെ പാരീസിലുള്ള ചരിത്ര പ്രസിദ്ധമായ ഈഫൽ ടവറിലേക്ക് സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ടിക്കറ്റ് നിരക്ക് അടുത്ത മാസം മുതൽ 20 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനം. വരുമാനം ഈഫൽ ടവറിലെ അടിയന്തര പുനഃരുദ്ധാരണ പ്രവർത്തികൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ 29.40 യൂറോയാണ് ഈഫൽ ടവറിന് മുകളിലേക്ക് ലിഫ്റ്റ് വഴി എത്തുന്നതിന് സന്ദർശകരിൽ നിന്ന് ഈടാക്കുന്നത്. ഇത് ജൂൺ 17 മുതൽ 35.30 യൂറോയാകും. കൊവിഡ് മഹാമാരി സമയത്തുണ്ടായ സന്ദർശകരുടെ ഇടിവ് ഈഫൽ ടവറിലെ വരുമാനത്തെ ബാധിച്ചിരുന്നു. ടവറിന്റെ മേൽനോട്ടം വഹിക്കുന്നവരുടെ ഭാഗത്ത് സാമ്പത്തിക കെടുകാര്യസ്ഥത ചൂണ്ടികാട്ടി അടുത്തിടെ ഈഫൽ ടവറിലെ ജീവനക്കാർ സമരം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360