SignIn
Kerala Kaumudi Online
Friday, 12 June 2026 6.10 PM IST

അജിത്‌കുമാറും ആർഎസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്‌ച‌യിൽ ദുരൂഹത; കോവളത്ത് നടന്ന ചർച്ചയിൽ രണ്ട് ബിസിനസുകാരും

READ ENGLISH VERSION
ajithkumar

തിരുവനന്തപുരം: എഡിജിപി അജിത്‌കുമാറും ആർഎസ്‌എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ദുരൂഹത. കോവളത്ത് നടന്ന ചർച്ചയിൽ ബിസിനസുകാർ ഉൾപ്പെടെ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ വർഷം അവസാനമാണ് കോവളത്തെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്‌ച നടന്നത്. എന്നാൽ, തന്റെ സുഹൃത്തായ ആർഎസ്‌എസ് നേതാവ് ജയകുമാറിനൊപ്പം ചർച്ച നടത്തിയപ്പോൾ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു എന്നാണ് അജിത്‌കുമാർ പറഞ്ഞത്. അതിലൊന്ന് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ്. കണ്ണൂർ സ്വദേശിയാണിയാൾ. മറ്റൊരാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേമയം, വിഷയത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നാണ് റാം മാധവ് പറഞ്ഞത്.

രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാ മെഡലിനുവേണ്ടി നാലുതവണ അജിത്‌കുമാർ കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചില്ല. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എതിരായതുകൊണ്ടാണ് അദ്ദേഹത്തിന് മെഡൽ ലഭിക്കാത്തത്. കേന്ദ്ര തീരുമാനം തനിക്കനുകൂലമാകാൻ വേണ്ടിയായിരുന്നോ കൂടിക്കാഴ്‌ച എന്ന സംശയം ഉയരുന്നുണ്ട്.

പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ എഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘാംഗങ്ങൾ ആരാണെന്ന വിവരം പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. എഡിജിപിയുടെ വീട് നിർമ്മാണവും, ആർഎസ്എസ് നേതാവിനെ കണ്ടതും ഉൾപ്പെടെ സകലതും അന്വേഷണ പരിധിയിലുണ്ട്. അതിനാലാണ് അന്വേഷണം അതീവ ഗൗരവത്തിലാക്കാൻ നിർദ്ദേശിച്ചത്. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്നും മാറ്റിയില്ല. പക്ഷേ, സെപ്‌തംബർ 14 മുതൽ 17വരെ അജിത് അവധിയിൽ പോവുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITH KUMAR, RAM MADHAV, KOVALAM, BUSINESSMAN, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA