കൊൽക്കത്ത: പണ്ഡിതയും നിരൂപകയുമായ ഗായത്രി ചക്രവർത്തി സ്പിവാക്കിന് നോർവേയുടെ ഉന്നതബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം. ഹ്യുമാനിറ്റീസ്, സാമൂഹികശാസ്ത്രമേഖലയിലെ വലിയ പുരസ്‌കാരങ്ങളിലൊന്നാണിത്. സാഹിത്യ സിദ്ധാന്തം, , തത്വശാസ്ത്രം, പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ, വിവർത്തനം, മാനവികത, ദൈവശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകളാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. ജൂൺ അഞ്ചിന് നോർവേയിൽ നടക്കുന്ന ചടങ്ങിൽ 4.6 കോടി രൂപ ഉൾപ്പെടുന്ന പുരസ്കാരം സമ്മാനിക്കും.
2007 മുതൽ യു.എസിലെ കൊളംബിയ സർവകലാശാലയിൽ ഹ്യുമാനിറ്റീസ് പ്രൊഫസറാണ് 83കാരിയായ സ്പിവാക്. 1942ന് കൊൽക്കത്തയിലാണ് ജനനം. കൽക്കട്ട സർവകലാശാലയിൽ നിന്ന് ബിരുദംനേടി. ന്യൂയോർക്കിലെ കോൺണെൽ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കി. 2013ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |